Home » Blog » Kerala » സ്കൂൾ കുട്ടികളുമായി പോയ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; പത്തോളം കുട്ടികൾക്ക് പരിക്ക്
accident-680x450

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിൽ ആളൂർ സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥികളുമായി പോയ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ പത്തോളം കുട്ടികളെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

 

അപകട സമയത്ത് നാൽപ്പതോളം കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. വാഹനം കനാലിലേക്ക് മറിഞ്ഞ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാരും പരിസരവാസികളും ചേർന്ന് കുട്ടികളെ വേഗത്തിൽ പുറത്തെടുത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.