Home » Blog » kerala Max » പുതിയ മോട്ടോർ ഇൻഷുറൻസ് കാമ്പയിനുമായി എസ്ബിഐ ജനറൽ ഇൻഷുറൻസ്
IMG-20260803-WA0001

_’ചുനിയേ ഭരോസ, അപ്‌നോ സാ’ കാമ്പയിനുമായി എസ്ബിഐ ജനറൽ ഇൻഷുറൻസ്_

*തിരുവനന്തപുരം* : രാജ്യത്തെ മുൻനിര ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ
എസ്ബിഐ ജനറൽ ഇൻഷുറൻസിൻ്റെ ജനപ്രിയ കാമ്പയിനായ ‘ചുനിയേ ഭരോസ, അപ്‌നോ സാ’യുടെ പുതിയ പതിപ്പ് പുറത്തിറക്കി. മോട്ടോർ ഇൻഷുറൻസിന്
മുൻഗണന നൽകിക്കൊണ്ട് തയ്യാറാക്കിയ പുതിയ പരസ്യചിത്രത്തിൽ പ്രശസ്ത നടനും ബ്രാൻഡ് അംബാസഡറുമായ
പങ്കജ് ത്രിപാഠിയാണ് മുഖ്യ കഥാപാത്രമാകുന്നത്. വിശ്വസനീയമായ ഒരു ഇൻഷുറൻസ് പങ്കാളിയെ
തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ കാമ്പയിൻ എടുത്തുകാണിക്കുന്നത്.
വാഹനം വാങ്ങുന്നതുപോലെ തന്നെ പ്രധാനമാണ് ശരിയായ മോട്ടോർ ഇൻഷുറൻസ് പങ്കാളിയെ
തിരഞ്ഞെടുക്കുന്നതെന്ന സന്ദേശമാണ് പുതിയ പരസ്യചിത്രത്തിലൂടെ കമ്പനി നൽകുന്നത്.പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്ന ഇൻഷുറൻസ്
പങ്കാളിയെ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ ബോധവൽക്കരിക്കുകയാണ് ഈ കാമ്പയിനിലൂടെ കമ്പനി.

8,400-ലധികം നെറ്റ്‌വർക്ക് ഗാരേജുകൾ, ക്യാഷ്‌ലെസ് റിപ്പയർ സൗകര്യം, വേഗത്തിലുള്ള അപ്രൂവലുകൾ, സുതാര്യമായ ക്ലെയിം പ്രക്രിയ എന്നിവയാണ് എസ്ബിഐ ജനറൽ ഇൻഷുറൻസിന്റെ പ്രധാന സവിശേഷതകൾ.
ടെലിവിഷൻ, പ്രിന്റ്, ഔട്ട്‌ഡോർ, ഒടിടി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെയാണ്
കമ്പനി ഈ പുതിയ കാമ്പയിൻ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ
ഇൻഷുറൻസ് പങ്കാളിയിലുള്ള വിശ്വാസമാണ് ഏറ്റവും പ്രധാനമെന്നുംലളിതവും സുതാര്യവും വിശ്വസനീയവുമായ പരിരക്ഷയാണ്
ഉപഭോക്താക്കൾ ആഗ്രഹിക്കുന്നതെന്നും എസ്ബിഐ ജനറൽ ഇൻഷുറൻസ് എംഡി ആൻഡ് സിഇഒ നവീൻ ചന്ദ്ര
ഝാ പറഞ്ഞു.

View the film at

YouTube:https://youtu.be/8kjQINsK0vs