മഞ്ഞപ്ര :ഫിഫ വേൾഡ് കപ്പിനോട് അനുബന്ധിച്ച് മഞ്ഞപ്ര സെൻറ് ജോർജ് യൂത്ത് അസോസിയേഷൻ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. മഞ്ഞപ്ര സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഗ്രൗണ്ടിൽ വികാരി ഫാ. വർഗീസ് കൂരൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടിനു മോമ്പിൻസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത്, ഗ്രാമ പഞ്ചായത്തംഗം അഡ്വ. എ .വി സൈമൺ,ബാബു പൈനാടത്ത്, വർഗീസ് കൂരൻ, നോബി കുഞ്ഞപ്പൻ, നൈജു തേമാലി പറമ്പിൽ, ബെന്നി കത്തനാടൻ , ബേസിൽ ബേബി എന്നിവർ പ്രസംഗിച്ചു.
ചിത്രം: ലഹരിക്കെതിരെ മഞ്ഞപ്ര സെൻറ് ജോർജ് യൂത്ത് അസോസിയേഷൻ സംഘടിപ്പിച്ച ഗോൾ ചലഞ്ച് വികാരി ഫാ. വർഗീസ് അറയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു.ടിനു മോമ്പിൻസ്, അഡ്വ. എ .വി സൈമൺ, ബെന്നി കത്തനാടൻ , സണ്ണി പൈനാടത്ത് എന്നിവർ സമീപം.
