കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ. ഹരിദാസിനെ കോടതി ഇന്ന് വിസ്തരിക്കുന്നതോടെ വിചാരണാ നടപടികൾക്ക് ഏകദേശം അറുതിയാകും. കേസിൽ ഇതുവരെ 130-ലധികം സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ആറ് കൊലപാതക കേസുകളിൽ ജോളി പ്രതിയാണെങ്കിലും കോടതി ആദ്യം വിധി പ്രസ്താവിക്കുന്നത് റോയ് തോമസ് വധക്കേസിലായിരിക്കും. 2011 സെപ്റ്റംബറിലാണ് ജോളിയുടെ ആദ്യ ഭർത്താവായ റോയ് തോമസ് മരിക്കുന്നത്.
Home » Blog » kerala Mex » കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് വധക്കേസ്; വിചാരണ അവസാനപടിയിലേക്ക്
