മഞ്ഞപ്ര ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിൽ വരുന്ന ചാറ്റുപാടത്തെ ഒരു ഏക്കർ 73 സെൻറ്സ്ഥലം സബ് – കളക്ടർ ഉൾപ്പെടെയുള്ള ഉദ്ധേഗ്യസ്ഥ സംഘംസന്ദർശിച്ചു.ഈസ്ഥലത്ത് വിവിധ പദ്ധതികൾ ആരംഭിക്കാൻ കരഭൂമി ആക്കി തരണമെന്ന ഗ്രാമ പഞ്ചായത്തിൻ്റെ അപേക്ഷ പരിഗണിച്ചാണ് സബ് കളക്ടർ സായി കൃഷ്ണയും സംഘവും അന്വേഷണത്തിന് എത്തിയത്.2004 ലാണ് മഞ്ഞപ്ര ചാറ്റു പാടം കൃഷി ഭൂമി അന്നത്തെ പഞ്ചായത്ത് ഭരണസമിതി വാങ്ങിയത്.
എന്നാൽ നിലവിലെ യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി ഇത് കരഭൂമി ആക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട ഉദ്ധേഗ്യസ്ഥർ കഴിഞ്ഞ ദിവസം ചാറ്റു പാടത്തെ ഭൂമി സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് മനസിലാക്കൻ എത്തിയത്.ബൃഹത്തായവിവിധ പദ്ധതികൾ ക്ക് പ്രാരംഭം കുറിക്കുന്നതിന് വേണ്ടി പഞ്ചായത്ത് ഭരണസമിതി ഇക്കാര്യം തിരക്കിയപ്പോഴാണ് നിലമായി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.മഞ്ഞപ്ര കുഴിയം പാടത്തെ ചില ക്രഷറുകളിൽ അനധികൃതമായി കരിങ്കല്ല്കൾ കൂട്ടിയിട്ടിരിക്കുന്ന പരാതിയെ തുടർന്ന് ഈ ഭാഗത്തെ ക്വാറികളിലും ഉദ്ധേഗ്യസ്ഥ സംഘം പരിശോധന നടത്തി.പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് വിവിധ വകുപ്പുകളിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി.
ചിത്രം:
മഞ്ഞപ്ര ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള ചാറ്റുപാടത്തെ ഭൂമി സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തുന്ന സബ്- കളക്റ്റർ സായി കൃഷ്ണ. പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് , മറ്റ് ഉദ്യോഗസ്ഥർ എന്നിവർ
സമീപം.
