കൊച്ചി: ഏഥർ എനർജി, നാലാമത് ഏഥർ കമ്മ്യൂണിറ്റി ഡേ 2026 ഓഗസ്റ്റ് 29-ന് ബെംഗളൂരുവിൽ സംഘടിപ്പിക്കും. ചടങ്ങിൽ കമ്പനിയുടെ പുതിയ EL പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള ആദ്യ മാസ്-മാർക്കറ്റ് ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കും. ₹1 ലക്ഷം മുതൽ ₹1.25 ലക്ഷം വരെയുള്ള വില ശ്രേണിയിലുള്ള ഈ മോഡലിലൂടെ ഏഥർ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്. പുതിയ സ്കൂട്ടറിനൊപ്പം ചാർജിംഗ്, സോഫ്റ്റ്‌വെയർ, ഓണർഷിപ്പ് ഇക്കോസിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട പുതിയ സാങ്കേതികവിദ്യകളും കമ്പനി അവതരിപ്പിക്കും. ഓട്ടോമോട്ടീവ്, ടെക്നോളജി രംഗങ്ങളിലെ ആസ്വാദകരെയും ആയിരക്കണക്കിന് ഏഥർ ഉടമകളെയും ഒരുമിപ്പിക്കുന്ന ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു.
