Home » Blog » kerala Max » പരിസ്ഥിതി സൗഹൃദ വിമാന ഇന്ധനത്തിന്റെ ഉത്പാദനം വർധിപ്പിക്കുക ലക്ഷ്യം; പരസ്പര സഹകരണത്തിനൊരുങ്ങി ബിപിസിഎല്ലും ആകാശ എയറും
IMG-20260717-WA0007

കൊച്ചി: പുനരുപയോഗ സ്രോതസുകളിൽനിന്ന് പരിസ്ഥിതി സൗഹൃദ വിമാന ഇന്ധനത്തിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും (ബിപിസിഎൽ) സ്വകാര്യ വിമാന കമ്പനിയായ ആകാശ എയറും ധാരണയിലെത്തി. അന്തരീക്ഷ മലിനീകരണം, കാർബണിന്റെ അളവ് എന്നിവ പരമാവധി കുറയ്ക്കുന്ന സുസ്ഥിര വ്യോമയാന ഇന്ധന (സാഫ്) മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഹകരണം. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ബിപിസിഎൽ മാർക്കറ്റിംഗ് (ഏവിയേഷൻ) വിഭാഗം ചീഫ് ജനറൽ മാനേജർ സുജിത് കുമാറും ആകാശ എയർ ചീഫ് ഫിനാൻഷ്യൽ ഓഫീസർ അങ്കുർ ഗോയലും ഒപ്പുവെച്ചു.

പദ്ധതി പ്രകാരം, രാജ്യത്തെ എയർപോർട്ടുകളിൽ സാഫ് മിശ്രിതം ചേർത്ത ഏവിയേഷൻ ടർബൈൻ ഇന്ധന വിതരണത്തിനുള്ള നടപടികൾ ആരംഭിക്കും. ദീർഘകാലാടിസ്ഥാനത്തിൽ വ്യോമയാന മേഖലയിൽ ഉപയോഗിക്കാൻ സാധ്യതയുള്ള ഇത്തരം ഇന്ധനത്തിന്റെ വൻതോതിലുള്ള ഉത്പാദനത്തിനും ബിപിസിഎൽ തുടക്കമിടും. പ്രതിവർഷം 61 കിലോ ടൺ ഉത്പാദന ശേഷിയുള്ള ഇന്ധന പ്ലാന്റിന്റെ നിർമാണം ബിപിസിഎൽ