Home » Blog » Kerala » ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ അധിക്ഷേപം; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍
3

പത്തനംതിട്ട: ജാമ്യത്തിലിറങ്ങിയ ശേഷവും അധിക്ഷേപിച്ചെന്ന കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍. അടൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ ജൂലൈ 12ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പിന്നാലെയാണ് വീണ്ടും അധിക്ഷേപം.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും അപകീര്‍ത്തികരമായ വീഡിയോകള്‍ ഇയാള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ‘പരാതിക്കാരിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുത്’ എന്ന കര്‍ശന വ്യവസ്ഥയിലായിരുന്നു ജാമ്യം ലഭിച്ചത്.

എന്നാല്‍, ജാമ്യം കിട്ടി പുറത്തിറങ്ങിയ അന്നുതന്നെ രാജന്‍ ജോസഫ് ശ്രീനാദേവിയെ അധിക്ഷേപിക്കുന്ന വീഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചു. തുടര്‍ന്നാണ് പരാതി നല്‍കിയതും വീണ്ടും അറസ്റ്റ് ചെയ്തതും.