Home » Blog » kerala Max » ഡോൾബി, സോണി ലിവ്, മഹീന്ദ്രയുടെ മീഡിയ ഷോക്കേസ് കൊച്ചിയിൽ
IMG-20260715-WA0006

കൊച്ചി: ഡോൾബി ലാബോറട്ടറീസ്, സോണി ലിവ്, മഹീന്ദ്ര എന്നിവർ ചേർന്ന് കൊച്ചിയിലെ കാക്കനാട്ടെ കളർ പ്ലാനറ്റ് സ്റ്റുഡിയോസിൽ സ്റ്റുഡിയോ-ടു-കാർ മീഡിയ ഷോക്കേസ് സംഘടിപ്പിച്ചു. ഡോൾബി വിഷനും ഡോൾബി ആറ്റ്മോസും ഉപയോഗിച്ച് ഉള്ളടക്കം എങ്ങനെ കൂടുതൽ ദൃശ്യ-ശ്രവണ മികവോടെ അനുഭവിക്കാമെന്ന് പരിപാടിയിൽ അവതരിപ്പിച്ചു. സോണി ലിവിൽ സ്ട്രീമിംഗ് ചെയ്യുന്ന അതിരടിയുടെ ഡോൾബി വിഷൻ ഗ്രേഡിംഗ് പ്രക്രിയ മാധ്യമപ്രവർത്തകർക്ക് പരിചയപ്പെടുത്തി. തുടർന്ന് ഡോൾബി വിഷനും ഡോൾബി ആറ്റ്മോസും ഉൾപ്പെടുത്തിയ മഹീന്ദ്ര എക്‌സ്‌യുവി 7എക്‌സ്ഒയിൽ ചിത്രത്തിന്റെ ഇൻ-കാർ ഡെമോയും നടന്നു. ഡോൾബി, കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, അതിരടി ടീമിന്റെ പ്രതിനിധികൾ ഇമ്മേഴ്സീവ് എന്റർടെയിൻമെന്റിലെ പുതിയ സാധ്യതകളെക്കുറിച്ച് സംസാരിച്ചു.