തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്ത് വിജിലൻസ്. തിരുവനന്തപുരത്തെ വിജിലൻസ് ഓഫിസിൽ ആണ് ചോദ്യം ചെയ്യൽ.
രാവിലെ 11 മണിയോടെ എത്തിയ സ്വപ്നയുടെ ചോദ്യം ചെയ്യൽ മൂന്നുമണിക്കൂറോളം നീണ്ടു. അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചതിനാലാണ് എത്തിയതെന്ന് സ്വപ്‌ന പ്രതികരിച്ചു.
