മഞ്ഞപ്ര : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരൻ്റെ പേരിടണമെന്ന് ഇന്ദിര ഗാന്ധികൾചറൽ ഫോറം ആവശ്യപ്പെട്ടു. ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റി ഐ എൻ ടി യു സി ലേബർ സെൻ്ററിൽ സംഘടിപ്പിച്ച കെ കരുണാകരൻ ജന്മദിന സമ്മേളനമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മുതിർന്ന കോൺഗ്രസ് അംഗം കെ. സോമശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു. എം.ഇ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എം.വി ദേവസി ,ഷൈബി പാപ്പച്ചൻ, ജോയ് അറയ്ക്ക,ജോസൺ വി. ആൻറണി, അലക്സ് ആൻ്റു , ജോസ് അരീക്കൽ , വിൽസൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.
