Your Image Description Your Image Description

ചെന്നൈ: വരാനിരിക്കുന്ന പൂജാ അവധിക്കാലത്തെ യാത്രത്തിരക്ക് കണക്കിലെടുത്ത് മംഗളൂരു സെൻട്രലിൽ നിന്ന് ചെന്നൈ സെൻട്രലിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികൾ സർവീസ് നടത്തും. ഈ സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള റിസർവേഷൻ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.

അതേസമയം മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് 29-ന് രാത്രി 11-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06006) പിറ്റേന്ന് വൈകീട്ട് 4.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. 30-ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06005) പിറ്റേ ദിവസം ഉച്ചയോടെ 12.30-ന് മംഗളൂരു സെന്‍ട്രലിലെത്തും.

ഈ സ്പെഷ്യൽ ട്രെയിനിന് കേരളത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പ്പേട്ട, കാട്പാഡി, ആര്‍ക്കോണം, തിരുവള്ളൂര്‍, പെരമ്പൂര്‍ എന്നിവടങ്ങളിലാണ് സ്റ്റോപ്പ് ഉണ്ടാകുക.

Related Posts