Your Image Description Your Image Description

കൊച്ചി: കേരളത്തിലേക്കുള്ള എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറച്ച നടപടിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തെഴുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ ലോക കേരള സഭ ആഗോള പ്രൊഫഷണൽ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ നിന്ന് വെട്ടിക്കുറച്ച സർവീസുകൾ ഉത്തരേന്ത്യയിലെ ലക്നൗ, ജയ്പൂർ എന്നിവിടങ്ങളിലേക്ക് മാറ്റിയതിനെ അദ്ദേഹം വിമർശിച്ചു. ഈ സ്ഥലങ്ങൾ ആരുടെ കൈകളിലാണെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പുതിയ സാധ്യതകൾ കണ്ടെത്താനുമാണ് ലോക കേരള സഭ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, സാങ്കേതികവിദ്യ രംഗത്ത് കേരളത്തിൽ വിവിധ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും, 2050-ഓടെ കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Related Posts