Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തിന്‍റെ മുൻ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മൂത്ത മകളും പ്രമുഖ ഡോക്ടറുമായിരുന്ന ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന അവർ ഇന്ന് പുലർച്ചെ തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലാണ് അന്തരിച്ചത്. മാലതി ദാമോദരന്റെ വിയോഗത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ നിന്ന് അനുശോചനം പ്രവഹിക്കുകയാണ്.

ദീർഘകാലം രാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ച മാലതി, സമൂഹത്തിന് നൽകിയ സംഭാവനകൾ വലുതാണ്. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിൽ അവരുടെ സേവനങ്ങൾ എപ്പോഴും സ്മരിക്കപ്പെടും. പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ഡോ. എ ഡി ദാമോദരൻ ആയിരുന്നു അവരുടെ ഭർത്താവ്.

Related Posts