Your Image Description Your Image Description

വയനാട്: വയനാട് ഡി.സി.സി അധ്യക്ഷ സ്ഥാനം രാജി വെച്ചതിന് പിന്നാലെ പ്രതികരണവുമായി എന്‍.ഡി അപ്പച്ചന്‍. വയനാട്ടിലുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദി താനല്ലെന്നും, തന്റെ കൈകള്‍ ശുദ്ധമാണെന്നും അദ്ദേഹം എന്‍.ഡി അപ്പച്ചന്‍ പറഞ്ഞു.

അഴിമതിയോ കോഴയോ വാങ്ങിയിട്ടില്ലെന്നും, താൻ പൂർണ്ണമായും നിരപരാധിയാണെന്നും കോൺഗ്രസ് നേതാവ് എൻ.ഡി അപ്പച്ചൻ ആവർത്തിച്ചു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ശക്തമായി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകൻ എൻ.എം വിജയൻ്റെ ആത്മഹത്യാക്കുറിപ്പിൽ തൻ്റെ പേര് വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെങ്കിലും, അതിൽ മറ്റ് ചിലരുടെ പേരുകളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു.

മറ്റുള്ളവർക്ക് വേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു എന്ന വ്യക്തമായ ധ്വനി അദ്ദേഹത്തിൻ്റെ വാക്കുകളിൽ പ്രകടമായിരുന്നു. തന്നെ എഐസിസിയിലേക്ക് എടുത്തതിൽ അതിയായ സന്തോഷമുണ്ടെന്നും, ദേശീയ നേതൃത്വം തൻ്റെ നിരപരാധിത്വം അംഗീകരിച്ചു എന്നതിൻ്റെ തെളിവാണിതെന്നും അപ്പച്ചൻ വ്യക്തമാക്കി. മല്ലികാർജുൻ ഖാർഗെയും കെ.സി വേണുഗോപാലും തന്നെ നേരിട്ട് വിളിച്ചിരുന്നുവെന്നും, തൻ്റെ നിരപരാധിത്വം ദേശീയ നേതൃത്വത്തിന് നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts