Your Image Description Your Image Description

രീരഭാരത്തിന്റെ പേരിൽ നിരന്തരം വിമർശനങ്ങൾ നേരിട്ടിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുന്നു. പത്ത് കിലോഗ്രാമോളം ഭാരം കുറച്ചതിന് ശേഷമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വമ്പൻ മേക്ക് ഓവറോടെയുള്ള രോഹിത് ശർമയുടെ ചിത്രം ആരാധകർ ഏറ്റെടുത്തു. മുൻപത്തേക്കാൾ ഫിറ്റ്നസ് നേടിയാണ് താരം മൈതാനത്തേക്ക് മടങ്ങിയെത്തുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുന്നു. ശരീരഭാരത്തിന്റെ പേരിൽ നിരന്തരം വിമർശനങ്ങൾ നേരിട്ടിരുന്ന രോഹിത്, പത്ത് കിലോഗ്രാമോളം ഭാരം കുറച്ച് ഫിറ്റ്നസ് വീണ്ടെടുത്തിരിക്കുകയാണ്. മുൻ ഇന്ത്യൻ ബാറ്റിംഗ് പരിശീലകനും രോഹിത്തിന്റെ അടുത്ത സുഹൃത്തുമായ അഭിഷേക് നായറിനൊപ്പം ജിമ്മിൽ പരിശീലനം നടത്തുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

‘10,000 ഗ്രാം കഴിഞ്ഞിട്ടും ഞങ്ങൾ മുന്നോട്ട് തന്നെ നീങ്ങുന്നു’ എന്ന് ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്. വമ്പൻ മേക്ക് ഓവറോടെയുള്ള രോഹിത്തിന്റെ ചിത്രം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഒക്ടോബർ 19 ന് ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ആരംഭിക്കുന്നതോടെ 38 കാരനായ രോഹിത് വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Posts