Your Image Description Your Image Description

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയതിന് ശേഷം, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ വീണ്ടും സംവിധാനം ചെയ്യുമോയെന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. ‘ബറോസ്’ എന്ന സിനിമയിലൂടെയായിരുന്നു മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റം.

വീണ്ടും സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് ചിരിയോടെയാണ് അദ്ദേഹം മറുപടി നൽകിയത്. “ഈ നിമിഷം എന്നോട് ചോദിച്ചാൽ, എനിക്ക് ഇപ്പോൾ ഒന്നും പറയാനില്ല,” എന്ന് പറഞ്ഞുകൊണ്ട് ഭാവിയിൽ ഒരു സാധ്യതയുണ്ടെന്ന സൂചനയാണ് മോഹൻലാൽ നൽകിയത്.

‘ബറോസ്’ എന്ന സിനിമയെ അദ്ദേഹം വിശേഷിപ്പിച്ചത് ‘വളരെ വ്യത്യസ്തമായ ഒരു ചിന്ത’ എന്നായിരുന്നു. സാധാരണ സിനിമകളില്‍ നിന്ന് മാറി 3D സാങ്കേതിക വിദ്യയില്‍ ഒരുക്കിയ ഒരു ദൃശ്യവിസ്മയമാണ് ‘ബറോസ്’. ‘ആരും ചെയ്യാത്ത ഒരു കാര്യമായിരുന്നു അത്. ആവശ്യമില്ലാത്ത ഒരു ചിന്ത വീണ്ടും മനസ്സില്‍ വന്നാല്‍, താന്‍ അത് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്, ഭാവിയില്‍ മറ്റൊരു മികച്ച പ്രോജക്റ്റിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല എന്നതിന്റെ സൂചന നല്‍കുന്നു.

പ്രേക്ഷകരെ ഫാന്റസിയുടെ മാന്ത്രിക ലോകത്തേക്ക് കൊണ്ടുപോയ ചിത്രമാണ് ‘ബറോസ്’. പോർച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന കഥാപശ്ചാത്തലമാണിത്. സാങ്കേതികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ ചിത്രം കൂടിയായിരുന്നു ബറോസ്. മികച്ച വിഷ്വൽ ഇഫക്ട്സും പശ്ചാത്തല സംഗീതവും സിനിമയെ കൂടുതൽ ആകർഷകമാക്കി.

Related Posts