Your Image Description Your Image Description

ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ പഞ്ചാബ് ഭക്ഷ്യ-സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ലാൽ ചന്ദ് കട്ടൂരാ ചക്കിനെ ചണ്ഡിഗഡിൽ സന്ദർശിച്ച് ഉഭയകക്ഷി പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്തു. പഞ്ചാബിലെ നെല്ല് സംഭരണത്തെകുറിച്ച് നടത്തിയ ചർച്ചയിൽ പഞ്ചാബ് കൃഷി-ഭക്ഷ്യ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

കർഷകർക്ക് നൽകേണ്ട താങ്ങുവില ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നിരവധി മാസങ്ങൾ കാലതാമസം വരുത്തുന്നതിനാൽ യഥാസമയം കർഷകർക്ക് പണം നൽകുന്നതിനായി ഇരു സംസ്ഥാനങ്ങൾക്കും ബാങ്ക് വായ്പയെ ആശ്രയിക്കേണ്ടി വരുന്നു. ഇതിന്റെ പലിശ പൂർണമായും കേന്ദ്രസർക്കാർ നൽകാതിരിക്കുകയും ചെയ്യുന്നു. ഇതുൾപ്പെടെ കേരളത്തിനും പഞ്ചാബിനും പൊതുവായി ബാധകമായ നിരവധി പ്രശ്‌നങ്ങൾ ഉണ്ട്. നെല്ലുസംഭരണം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ടെന്നും ചർച്ചയിൽ വ്യക്തമാക്കി

Related Posts