Your Image Description Your Image Description

കൊല്ലം: കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കരവാളൂര്‍ ഉണ്ണിക്കുന്ന് ലക്ഷ്മിവിലാസത്തില്‍ സംഗീത് (22 )  മരിച്ചു. കൊല്ലം അഞ്ചല്‍ കുരുവികോണത്ത് ഇന്നലെ രാത്രി 10 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്.

അഞ്ചലില്‍ നിന്നും കരവാളൂരിലേക്ക് വന്ന ബൈക്കും കരവാളൂരില്‍ നിന്നും അഞ്ചലിലേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ കാറും കാര്‍ ഡ്രൈവറെയും അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Posts