Your Image Description Your Image Description

കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ലാന്‍ഡ് ക്രൂയിസര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ ഉപയോഗിക്കുന്ന വാഹനമാണെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും അമിത് ചക്കാലക്കൽ.കഴിഞ്ഞ 15 വര്‍ഷത്തോളമായി വാഹനങ്ങള്‍ കൈമാറി വന്നതിന്റെ രേഖകള്‍ എല്ലാം കസ്റ്റംസിന് കൈമാറിയിട്ടുണ്ടെന്നും വാഹന്‍ സൈറ്റില്‍ കയറിയാല്‍ ഈ വിവരങ്ങള്‍ അറിയാമെന്നും അമിത് പറഞ്ഞു

വാഹനനികുതി വെട്ടിപ്പിനായി ആഡംബര വാഹനങ്ങൾ ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത് വ്യാജ പേരുകളിൽ രാജ്യത്തേക്ക് കടത്തുന്നുവെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധയിടങ്ങളിൽ ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ കസ്റ്റംസ് റെയ്ഡ് നടക്കുകയാണ്.

പിടിച്ചെടുത്ത ആറ് വാഹനങ്ങള്‍ എന്റേതാണെന്ന തരത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്. ഇത് തികച്ചും വസ്തുത വിരുദ്ധമാണ്. ഞാന്‍ വാഹനങ്ങള്‍ പണിയുന്ന വര്‍ക്ക്‌ഷോപ്പില്‍ എന്റെ കെയര്‍ ഓഫില്‍ പണിയെടുപ്പിക്കുന്നതിനായി വന്ന വാഹനങ്ങളാണിവ. ഈ വാഹനങ്ങളെല്ലാം ഇന്ത്യയിലെ വിവിധ ഷോറൂമുകളില്‍ നിന്ന് എടുത്തവയാണെന്നും ഇതിന്റെയെല്ലാം ഇന്‍വോയിസുകള്‍ കസ്റ്റംസിന് കൈമാറി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അമിത് അറിയിച്ചു. കസ്റ്റംസ് പിടിച്ചതില്‍ ഒരു വാഹനം മാത്രമാണ് തന്റേതെന്നും അമിത് പറഞ്ഞു.

 

 

 

Related Posts