Your Image Description Your Image Description

മധ്യപ്രദേശ്: ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ഗർഭഛിദ്രം വൈകുന്നത് സംബന്ധിച്ച ഹർജി തീർപ്പാക്കി മധ്യപ്രദേശ് ഹൈക്കോടതി. പീഡനത്തിന് ഇരയായ പെൺകുട്ടിയും മാതാപിതാക്കളും ഗർഭഛിദ്രത്തിന് സമ്മതം നൽകാൻ വിസമ്മതിക്കുന്നതിനെ തുടർന്ന് നാല് വിദഗ്ധ ഡോക്ടർമാരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ബലാത്സംഗത്തിന് ഇരയായ 14 വയസ്സുകാരിയുടെ ഗർഭം അലസിപ്പിക്കാനാണ് മധ്യപ്രദേശ് ഹൈക്കോടതി അനുമതി നൽകിയത്. 28 ആഴ്ച ഗർഭിണിയായിരുന്ന പെൺകുട്ടിക്ക് തുടക്കത്തിൽ മാതാപിതാക്കളിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. എന്നാൽ, കോടതി നിർദ്ദേശിച്ച കൗൺസിലിംഗിന് ശേഷം അവർ നടപടിക്രമത്തിന് സമ്മതിക്കുകയായിരുന്നു.

സത്‌ന ജില്ലാ കോടതിയുടെ കത്ത് വഴിയാണ് കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. ഗർഭം തുടർന്നാൽ കുട്ടിയുടെ ആരോഗ്യത്തിന് അപകടമുണ്ടാകുമെന്ന മെഡിക്കൽ റിപ്പോർട്ട് ഹൈക്കോടതി പരിശോധിച്ചു. ഇതിനുശേഷം, വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ മേൽനോട്ടത്തിൽ ഗർഭഛിദ്രം നടത്താൻ കോടതി ഉത്തരവിട്ടു.

ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് ജീവനോടെ ജനിക്കുകയാണെങ്കിൽ, 15 ദിവസത്തേക്ക് കുട്ടിയെ പരിപാലിക്കാൻ 14കാരിക്ക് അനുമതി നൽകി. അതിനുശേഷം കുഞ്ഞിനെ കുടുംബത്തിന് ഏറ്റെടുക്കുകയോ അല്ലെങ്കിൽ സംസ്ഥാന സർക്കാരിന് കൈമാറുകയോ ചെയ്യാമെന്നും കോടതി നിർദ്ദേശിച്ചു. കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനായിരിക്കും. ആവശ്യമെങ്കിൽ ദത്തെടുക്കൽ സൗകര്യമൊരുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (CWC) അധികാരമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

Related Posts