Your Image Description Your Image Description

കോതമംഗലം: കോതമംഗലം കുറ്റിലഞ്ഞിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനിയായ അഖി ആർ.എസ്. നായർ (24)നെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചഭക്ഷണം കഴിക്കുന്നതിനായി ജോലിസ്ഥലത്ത് നിന്ന് പോയ അഖി വൈകിട്ട് തിരിച്ചെത്താഞ്ഞതിനെ തുടർന്ന് കൂടെ ജോലി ചെയ്യുന്ന യുവതി താമസസ്ഥലത്ത് എത്തി അന്വേഷിക്കുകയായിരുന്നു. മുട്ടിവിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മൂവാറ്റുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related Posts