Your Image Description Your Image Description

കൊൽക്കത്ത: കൊൽക്കത്ത നഗരത്തിൽ ഇന്നലെ രാത്രി പെയ്ത  കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. മഴക്കെടുതിയുമായിൽ അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് നഗരത്തിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.

ബെനിയാപുകൂർ, കലികാപൂർ, നേതാജി നഗർ, ഗരിയാഹത്ത്, എക്ബാൽപൂർ എന്നിവിടങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴ തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Related Posts