Your Image Description Your Image Description

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ പടിഞ്ഞാറൻ മഹാരാഷ്ട്രയിലെയും മറാത്ത്‌വാഡ മേഖലയിലെയും വിവിധ ഭാഗങ്ങളിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒരാൾ മരിക്കുകയും 14 പേർ കുടുങ്ങിക്കിടക്കുകയും ചെയ്തു. ധാരാശിവ് ജില്ലയിൽ 12 പേരും സോളാപൂർ ജില്ലയിൽ 2 പേരും വെള്ളപ്പൊക്കത്തിൽ കുടുങ്ങി.

രക്ഷാപ്രവർത്തനങ്ങൾക്കായി നാസിക് ജില്ലയിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററും പൂനെയിലെ ദേശീയ ദുരന്ത നിവാരണ സേനയും (എൻ.ഡി.ആർ.എഫ്) എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഴക്കെടുതി രൂക്ഷമായ ധാരാശിവ് ഉൾപ്പെടെയുള്ള ജില്ലകളിൽ എൻ.ഡി.ആർ.എഫ് ടീമുകളെ വിന്യസിക്കാൻ ഉപമുഖ്യമന്ത്രി അജിത് പവാർ നിർദേശം നൽകി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മറാത്ത്‌വാഡയിലും പടിഞ്ഞാറൻ മഹാരാഷ്ട്രയിലും വെള്ളപ്പൊക്കമുണ്ടാകുന്നത്. ഇത് കർഷകരെ വലിയ ദുരിതത്തിലാഴ്ത്തി. സോയാബീൻ, പരുത്തി, പയറുവർഗങ്ങൾ, ജോവർ, മഞ്ഞൾ, വാഴ തുടങ്ങിയ വിളകൾ വ്യാപകമായി നശിച്ചു. കർഷകർക്കായി 689.52 കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജ് ദുരിതാശ്വാസ-പുനരധിവാസ മന്ത്രി മകരന്ദ് ജാദവ് പാട്ടീൽ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Posts