Your Image Description Your Image Description

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുകിഴക്കൻ ബം​ഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഈ ന്യൂനമർദ്ദത്തിന് പുറമെ, വ്യാഴാഴ്ചയോടെ ഈ മേഖലയിൽ മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് വകുപ്പ് വ്യക്തമാക്കുന്നു.

ന്യൂനമർദ്ദനത്തിൻ്റെ സ്വാധീനഫലമായി ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യാഴാഴ്ച രൂപപ്പെടുന്ന ന്യൂനമർദം ശനിയാഴ്ചയോടെ തീവ്ര ന്യൂനമർദമായി ആന്ധ്രാ-ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിന് പുറമേ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലും ചുഴലിക്കാറ്റുകൾ സജീവമാണ്. ഇതും വരും ദിവസങ്ങളിൽ കേരളത്തിലെ മഴയെ സ്വാധീനിച്ചേക്കാം.

അതേസമയം, തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ. വരെയും ചിലപ്പോൾ 65 കി.മീ. വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Related Posts