Your Image Description Your Image Description

തിരുവനന്തപുരം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ.എറണാകുളം പാലൂർകുഴി സ്വദേശി അഖിൽ ഭാസ്കറിനെ (24) എരുമേലിയിൽ നിന്നാണ് കരമന പൊലീസ് പിടികൂടിയത് വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കരമന സ്വദേശിയെ ഗർഭിണിയാക്കി മുങ്ങുകയായിരുന്നു ഇയാൾ.

ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് യുവതിയെ വിളിച്ചിറക്കി കൊണ്ടുപോയി, എറണാകുളത്തെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയും അവിടെ വെച്ച് മഞ്ഞച്ചരട് കഴുത്തിൽ കെട്ടി വിവാഹം കഴിച്ചതായി വിശ്വസിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ഗർഭിണിയായെന്ന് അറിഞ്ഞപ്പോൾ അഖിൽ ഭാസ്കർ മുങ്ങുകയായിരുന്നെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. പ്രതി ഒരു കുട്ടിയുടെ അച്ഛനുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Posts