Your Image Description Your Image Description

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം സംബന്ധിച്ച് വിവിധ എയ്ഡഡ് സ്‌കൂൾ മാനേജ്മന്റ് അസ്സോസിയേഷനുകളുമായി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തിയാതായി പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത ഔദ്യോഗിക വസതിയിൽ വിളിച്ചുച്ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

ഹൈക്കോടതിയും സുപ്രീംകോടതിയും പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ആർ.പി.ഡബ്ല്യൂ.ഡി. ആക്ടിലെ വ്യവസ്ഥകൾക്ക് അനുസൃതമായി സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് സംബന്ധിച്ചു സർക്കാർ തുടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു പോരുന്നത്. ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികളുടെ നിയമനം മൂലം മറ്റു നിയമനങ്ങൾ തടസ്സം കൂടാതെ നടത്തുന്നതിനുള്ള നടപടികളും ഹൈക്കോടതിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ചു വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

 

സംസ്ഥാനത്തെ ഓരോ എയ്ഡഡ് സ്‌കൂളിലും ഭിന്നശേഷി നിയമനം പൂർണമായും പാലിക്കപ്പെടുന്നതുവരെ 2018 നവംബർ 18നും 2021 നവംബർ 8നും ഇടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് ശമ്പള സ്‌കെയിലിൽ പ്രൊവിഷണലായും 2021 നവംബർ 8 ന് ശേഷം ഉണ്ടായ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് ദിവസ വേതന അടിസ്ഥാനത്തിലും നിയമനം നൽകുന്നതിനുമാണ് കോടതി നിർദേശിച്ചത്.

 

ഭിന്നശേഷി വിഭാഗം ഉദ്യോഗാർഥിയെ ലഭ്യമാക്കി ബാക്ക് ലോഗ് പരിഹരിച്ച് മാനേജർ നിയമിക്കുകയും, ടി ഉദ്യോഗാർത്ഥിക്ക് അംഗീകാരം ലഭിക്കുകയും ചെയ്യുന്ന മുറയ്ക്കോ, ആർ.പി.ഡബ്ല്യൂ.ഡി ആക്ട് രണ്ടായിരത്തി പതിനാറ് സെക്ഷൻ മുപ്പത്തി നാലിൽ രണ്ട് പ്രകാരം നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്കോ പ്രസ്തുത കാറ്റഗറിയിൽ പ്രൊവിഷണലായി തുടരുന്ന മറ്റ് നിയമനങ്ങൾ, നിയമന തീയതി മുതൽ വിദ്യാഭ്യാസ ഓഫീസർ പരിശോധിച്ച് റഗുലറൈസ് ചെയ്യാവുന്നതാണ്.

 

പ്രൊവിഷണൽ/ദിവസ വേതന അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാർക്ക് ചട്ടപ്രകാരം സാധ്യമായ എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പ്രൊവിഷണലായി ശമ്പള സ്‌കെയിലിൽ നിയമനാംഗീകാരം ലഭിച്ച ജിവനക്കാർക്ക് പെൻ നമ്പർ അനുവദിക്കുന്നതിനും, കെ.എസ്.ഇ.പി.എഫ്. അംഗത്വം ഗ്രൂപ്പ് ഇൻഷുറൻസിൽ അംഗത്വം നൽകുന്നതിനും 2024 ഏപ്രിൽ 3 ൽ ഉത്തരവായിട്ടുണ്ട്.

 

താത്കാലിക നിയമന ലഭിച്ച ജീവനക്കാർക്ക് അതേ മാനേജ്മെന്റിന് കീഴിലുള്ള മറ്റ് സ്‌കൂളുകളിലെ വ്യവസ്ഥാപിത ഒഴിവുകളിലേക്ക് നിലവിലുള്ള രീതിയിൽ തന്നെ തുടരുമെന്ന വ്യവസ്ഥയിൽ സ്ഥലംമാറ്റം അനുവദിക്കാവുന്നതാണ് എന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. പ്രൊവിഷണലായി നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുള്ള സ്‌കൂളുകളിൽ/അതത് മാനേജ്മെന്റിൽ ഉയർന്ന തസ്തികകളിൽ ഒഴിവുണ്ടാകമ്പോൾ സീനിയോറിറ്റി അനുസരിച്ച് പ്രൊവിഷണലായി നിയമനാംഗീകാരം ലഭിച്ചവരാണ് അർഹരാകുന്നതെങ്കിൽ അവർക്ക് ഉയർന്ന തസ്തികകളിൽ ചട്ടം 43 ൽ പ്രൊമോഷന് അവകാശം ഉള്ളതായി കണക്കാക്കി പ്രൊവിഷണലായി നിയമനാംഗീകാരവും തസ്തികയിലെ ശമ്പളവും അനുവദിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Posts