Your Image Description Your Image Description

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. വടക്കന്‍ ആന്‍ഡമാനും മ്യാന്മാറിനും മുകളിലായിട്ടാണ് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നത്. സെപ്റ്റംബര്‍ 22 -ഓടെ ഇത് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ 25 -ഓടെ മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ – വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് പുതിയ ന്യൂനമര്‍ദ്ദം എത്തിച്ചേരാനാണ് സാധ്യത. സംസ്ഥാനത്ത് അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Related Posts