Your Image Description Your Image Description

രാഹുൽ മാങ്കൂട്ടത്തിലിൻറെ പാലക്കാട്ടേക്ക് വരാനുള്ള നീക്കം തടയാനൊരുങ്ങി ബിജെപി പ്രവർത്തകർ. രാവിലെ നാല് മണിമുതൽ തന്നെ പാലക്കാട് പല ഭാഗങ്ങളിലായി രാഹുലിനെ തടയാനായി സജ്ജമായി നിൽക്കുകയാണ് ബിജെപി പ്രവർത്തകർ. എംഎൽഎ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുവേണ്ടിയും ഒരു സംഘം എത്തിയിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് എംഎൽഎ ഓഫീസിന് മുന്നിൽ എത്തിയത്. ഓഫീസിനു മുന്നിലെ മതിലിൽ രാഹുലിനെ പരിഹസിച്ച് കൊണ്ടുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

സ്ത്രീ പീഡന വീരൻ പാലക്കാടിന് വേണ്ട എന്ന് തുടങ്ങിയ വാചകങ്ങൾ എഴുതിയ പ്ലക്കാർഡുകളും ഇവരുടെ കയ്യിലുണ്ട്. വിവാഹം കഴിക്കാൻ നിർബന്ധിക്കരുത്, എത്ര നാളായ് നമ്പർ ചോദിക്കുന്നു, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മുറിയെടുക്കാം തുടങ്ങിയ വാചകങ്ങൾ എഴുതിയ പോസ്റ്ററുകളാണ് ഓഫീസിന് മുന്നിലെ മതിലിൽ പതിപ്പിച്ചിട്ടുള്ളത്. കൂടാതെ ഐ പില്ലിൻറെ ഒരു ബോർഡും ബിജെപി പ്രവർത്തകർ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ എംഎൽഎ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.

Related Posts