Your Image Description Your Image Description

ഷ്യാ കപ്പിൽ ഗ്രൂപ്പ് സ്റ്റേജിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ഒമാനെതിരെ കളത്തിലിറങ്ങുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് സൂപ്പർ ഫോറിലേക്ക് മുന്നേറിയതിനാൽ, ഈ മത്സരം ഇന്ത്യക്ക് ഒരു ഡെഡ് റബ്ബർ മാച്ച് ആണ്.
ഈ സാഹചര്യത്തിൽ, ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ.

“സൂപ്പർ ഫോറിൽ നമുക്ക് ഒരുപാട് പ്രധാന മത്സരങ്ങൾ വരാനുണ്ട്. പാകിസ്ഥാനെതിരെയുള്ള മത്സരം ഉൾപ്പെടെ പ്രധാനപ്പെട്ട കളികൾ വരാനിരിക്കുന്നതിനാൽ, ബുംറയുടെ ജോലിഭാരം കുറയ്ക്കുന്നത് ടീമിന് നല്ലതാണ്,” ഗവാസ്‌കർ അഭിപ്രായപ്പെട്ടു

ഒമാനെതിരെയുള്ള മത്സരത്തിൽ ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകണം. ഒരുപക്ഷേ പാകിസ്ഥാനെതിരെയും അദ്ദേഹത്തിന് വിശ്രമം നൽകാം. അതിനാൽ 28-ാം തീയതി ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അവൻ ലഭ്യമാകും. അതാണ് ഇന്ത്യ പരിഗണിക്കേണ്ടത്. തീർച്ചയായും, ബെഞ്ചിലുള്ള ഒരു കളിക്കാരനെ ഉൾപ്പെടുത്തേണ്ടതുണ്ട്, പക്ഷേ നാളെത്തെ മത്സരത്തിന് ബുംറയെ ഒഴിവാക്കണം,’ഗവാസ്‌കർ പറഞ്ഞു.

സൂപ്പർ ഫോറിലെ ഇന്ത്യയുടെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം സെപ്റ്റംബർ 21-ന് പാകിസ്ഥാനെതിരെയാണ്. ഗ്രൂപ്പ് മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏഴ് വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.
സൂപ്പർ ഫോറിൽ പാകിസ്ഥാനെ കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരുമായിട്ടാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ.

Related Posts