Your Image Description Your Image Description

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കട ബാധ്യത എത്രയും വേഗം തീര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്ധാർമികമായ ബാധ്യത പാർട്ടിക്കുണ്ടെന്നും നിയമപരമല്ലെന്നും പറഞ്ഞ സണ്ണി ജോസഫ് കടബാധ്യത ഏറ്റെടുത്താൽ ഏറ്റെടുത്തതാണെന്നും ഉറപ്പ് നൽകി.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തില്‍ എന്‍ എം വിജയന്റെ കടബാധ്യത അടച്ചു തീര്‍ക്കും. ഞങ്ങള്‍ ഏറ്റെടുത്തത് അടക്കാന്‍ വേണ്ടിയാണ്. ഏറ്റെടുത്താല്‍ ഏറ്റെടുത്തത് തന്നെയാണ്. സാമ്പത്തിക പ്രയാസമുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്. എങ്കില്‍ പോലും ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. നിയമപരമായ ബാധ്യതയല്ല, ഒരു കോണ്‍ഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള സന്മനസിന്റെ ഭാഗമായിട്ടാണ് അദ്ദേഹം പറഞ്ഞു

എന്‍ എം വിജയന്റെ മരുമകള്‍ പത്മജ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം.

 

 

 

 

Related Posts