Your Image Description Your Image Description

ലയാള സിനിമയ്ക്കും കലാമേഖലയ്ക്കും വലിയ വേദന നൽകിയാണ് പ്രിയ കലാകാരൻ കലാഭവൻ നവാസ് കഴിഞ്ഞ ഓഗസ്റ്റിൽ നമ്മെ വിട്ടുപിരിഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
നവാസിന്റെ ഓർമ്മകളുമായി കുടുംബാംഗങ്ങൾ മുന്നോട്ട് പോകുന്നതിനിടെ, അദ്ദേഹവും ഭാര്യയും നടിയുമായ രഹ്നയും ഒരുമിച്ച് അഭിനയിച്ച ‘ഇഴ’ എന്ന സിനിമയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നവാസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മക്കളാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അന്തരിച്ച കലാഭവൻ നവാസും ഭാര്യ രഹ്നയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഇഴ’ എന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം 2.2 മില്യൺ (22 ലക്ഷം) കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.

‘ഇഴ’യുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ സിറാജ് റെസയാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം രഹ്ന നായികയായി മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ‘ഇഴ’. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ബിൻഷാദ്, ബി ജി എം ശ്യാം ലാൽ എന്നിവരാണ്.

Related Posts