Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനകരമാകുന്ന രീതിയിലായിരിക്കും വിലവർധന നടപ്പാക്കുക. പാൽ വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കാണ് ഉള്ളതെന്നും, ഇതിനായുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി സഭയെ അറിയിച്ചു.

തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

 

Related Posts