Your Image Description Your Image Description

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി ഇന്നു നടത്തുന്ന വാർത്താ സമ്മേളനത്തിന് ഉറ്റുനോക്കി രാഷ്ട്രീയ കേന്ദ്രങ്ങൾ. ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ബോംബാണെന്നായിരുന്നു രാഹുൽ ​ഗാന്ധി രണ്ടാഴ്ച്ച മുമ്പ് പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന വാർത്താസമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരെ എന്ത് ഹൈഡ്രജൻ ബോംബാണ് രാഹുൽ പ്രയോ​ഗിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നിരീക്ഷകരും.

ഇന്നു രാവിലെ പത്തുമണിക്കാണ് രാഹുൽ ​ഗാന്ധിയുടെ വാർത്താസമ്മേളനം. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലെ തിരഞ്ഞെടുപ്പു ക്രമക്കേടിനെക്കുറിച്ചാണ് രാഹുൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തുക എന്നാണ് കോൺഗ്രസ് ക്യാംപിൽ നിന്നുള്ള പ്രചാരണം. എന്നാൽ, ഇക്കാര്യത്തിൽ കോൺ​ഗ്രസോ രാഹുൽ ​ഗാന്ധിയോ വ്യക്തത വരുത്തിയിട്ടില്ല.

ബിഹാറിലെ വോട്ടവകാശ യാത്രയുടെ സമാപന വേദിയിലാണു പുതിയൊരു വെളിപ്പെടുത്തലിനുള്ള പണിപ്പുരയിലാണെന്ന് രാഹുൽ ആദ്യം സൂചിപ്പിച്ചത്. രാജ്യത്തു ബിജെപിക്ക് അനുകൂലമായി ‘വോട്ടുകൊള്ള’ നടക്കുന്നുവെന്നു വ്യക്തമാക്കാൻ നടത്തിയ വെളിപ്പെടുത്തൽ ആറ്റംബോംബ് മാത്രമാണെന്നും ഹൈഡ്രജൻ ബോംബ് വരാനിരിക്കുകയാണെന്നുമാണ് രാഹുൽ പറഞ്ഞത്. അജയ് റായിയായിരുന്നു വാരാണസി മണ്ഡലത്തിൽ നരേന്ദ്ര മോദിയുടെ എതിരാളി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ അജയ് മുന്നിലെത്തിയതും മോദിയുടെ ഭൂരിപക്ഷം കുറഞ്ഞതും ചർച്ചയായിരുന്നു.

Related Posts