Your Image Description Your Image Description

ദുബായ്: ഹസ്തദാന വിവാദത്തിന് പിന്നാലെ ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറുന്നുവെന്ന നിലപാട് മാറ്റി പാകിസ്ഥാന്‍. യുഎഇക്കെതിരായ മത്സരത്തില്‍ കളിക്കാനായി പാക് താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐസിസി നിരസിച്ചതിനെത്തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറുന്നു എന്ന റിപ്പോർട്ട്‌ വരുന്നത്.

എന്നാൽ മാച്ച് റഫറിയെ മാറ്റാനാവില്ലെന്ന് ഐസിസി കര്‍ശന നിലപാടെടുത്തതോടെയാണ് പാകിസ്ഥാന്‍ ബഹിഷ്കരണ ഭീഷണി ഉപേക്ഷിച്ച് മത്സരത്തില്‍ കളിക്കാന്‍ തയാറായത്.പാകിസ്ഥാന്‍-യുഎഇ മത്സരം പുതിയ സമയക്രമം അനുസരിച്ച് ഒമ്പത് മണിക്ക് തുടങ്ങുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു.

Related Posts