Your Image Description Your Image Description

ജാസ്മിൻ വാലിയയുമായുള്ള വേർപിരിയലിന് ശേഷം ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ വാർത്തകളായിരുന്നു സമീപകാലത്ത് സമൂഹ മാധ്യമത്തിൽ നിറഞ്ഞിരുന്നത്. നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹമോചനത്തിനും ജാസ്മിനുമായി വേർപിരിയൽ സംബന്ധിച്ച അഭ്യൂഹങ്ങൾക്കും മാസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ കാമുകി ഇനി ആരാകും എന്നതിലുള്ള ആരാധകരുടെ അന്വേഷണമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ നടക്കുന്നത്.

നടിയും മോഡലുമായ മഹിക ശർമ്മയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇത്തവണ ആരാധകർ പങ്കുവെക്കുന്നത്. സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിലാണ് താരവും നടിയും തമ്മിൽ ബന്ധമുണ്ടെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ ആരംഭിച്ചത്. ഇവിടെ ആരാധകർ മഹൈക സമീപകാലത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകൾ ചർച്ചയാക്കി.

നടിയുടെ ഒരു സെൽഫിയുടെ പശ്ചാത്തലത്തിൽ ഒരു മങ്ങിയ പുരുഷ രൂപം ഉണ്ടായിരുന്നതായും അത് ഹാർദിക് ആണോ എന്നുമുള്ള ചർച്ചകളാണ് റെഡ്ഡിറ്റിൽ തുടങ്ങിയത്. ഇക്കാര്യം കൂടുതൽ ഉപയോക്താക്കൾ ഏറ്റെടുത്തതോടെ കൂടുതൽ തെളിവുകൾ പലരും പങ്കുവെക്കാൻ തുടങ്ങി. ഹർദികിന്റെ ജഴ്‌സി നമ്പറായ 33 കാണിക്കുന്ന മറ്റൊരു പോസ്റ്റ് കൂടി നടിയുടേതായി വന്നുവെന്ന വിവരങ്ങൾ ആരാധാകർ ഏറ്റെടുത്തിരിക്കുകയാണ്.

പാണ്ഡ്യയുടെ ജന്മനാടായ ബറോഡയിൽ നിന്ന് മഹിക അടുത്തിടെ പോസ്റ്റ് ചെയ്തതും ഇരുവരും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നതും കൗതുകകരമായ കാര്യങ്ങൾ പുറത്തത് വന്നതോടെ ആരാധകർക്കിടയിൽ ചർച്ചകൾ ചൂടേറുകയാണ്. ഇരുവരും ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, യാദൃശ്ചികതയ്ക്ക് പുറമേ മറ്റെന്തെങ്കിലും ഇവിടെ ഉണ്ടെന്ന് ആരാധകർക്ക് ബോധ്യമുണ്ട്.

Related Posts