Your Image Description Your Image Description

മോദി​യുടേയും അമ്മയുടെയും എ.ഐ വിഡിയോ; ഉടൻ നീക്കം ചെയ്യണമെന്ന് കോൺഗ്രസിനോട് പട്ന ഹൈക്കോടതി

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമ്മ ഹീരാബെന്നിന്റെയും എഐ ദൃശ്യങ്ങള്‍ ഉടൻ നീക്കം ചെയ്യണമെന്നു പട്ന ഹൈക്കോടതി നിർദേശം. എല്ലാ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്നും വിഡിയോ ഒഴിവാക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി ബജന്ത്രി ഉത്തരവിട്ടു. കോൺഗ്രസിനാണ് ഹൈകോടതി നിർദേശം നൽകിയിരിക്കുന്നത്. ബി.ജെ.പി ഡൽഹി ഇലക്ഷൻ സെല്ലിന്റെ കൺവീനറായ സ​ങ്കേത് ഗുപ്തയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. നോർത്ത് അവന്യു പൊലീസ് സ്റ്റേഷനിലാണ് പരാതി സമർപ്പിച്ചത്. നരേന്ദ്ര മോദിയേയും അമ്മയെയും അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള ദൃശ്യങ്ങളാണ് വിഡിയോയിൽ ഉണ്ടായിരുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മോദിയെയും മാതാവിനെയും ഉള്‍പ്പെടുത്തിയുള്ള 36 സെക്കന്റ് ദൈര്‍ഘ്യമുള്ള എഐ വീഡിയോ ഈ മാസം 10നാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ബിഹാര്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമത്തിലായിരുന്നു മോദിയുടെയും മാതാവിന്റെയും എഐ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോയിൽ, മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എ.ഐ കഥാപാത്രം സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് മോദിയെ കര്‍ശനമായി ശാസിക്കുന്നു. മോദിയോട് സാമ്യമുള്ള എ.ഐ കഥാപാത്രം ഇതുകേട്ട് ഞെട്ടലോടെ ഉണരുന്നതോടെയാണ് രംഗം അവസാനിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കാണിച്ച് ബി.ജെ.പി പ്രവർത്തകൻ ഇതിനെതിരെ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം ബീഹാർ തിരഞ്ഞെടുപ്പ് ഒരു വിളിപ്പാടകലെ നിൽക്കുമ്പോഴാണ് നേതൃത്വത്തെ വെട്ടിലാക്കി വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്

Related Posts