Your Image Description Your Image Description

ഹാക്കിംഗ് മുന്നറിയിപ്പുമായി ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്. ഗാലക്‌സി സ്‌മാർട്ട്‌ഫോണുകൾക്ക് നേരെ ഹാക്കിംഗ് ശ്രമം നടക്കുന്നുണ്ടെന്ന മുന്നറിയിപ്പാണ് ഇവർ നൽകിയത്. സെപ്റ്റംബറിലെ സുരക്ഷാ അപ്‌ഡേറ്റ് കമ്പനി പരിഷ്‌കരിച്ചിരിക്കുകയാണ്. യോഗ്യതയുള്ള എല്ലാ ഫോണുകൾക്കും ഇപ്പോൾ അപ്‍ഡേറ്റ് ലഭിക്കുന്നതാണ്. ആൻഡ്രോയ്ഡ് 13 അല്ലെങ്കിൽ അതിനു ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളെയാണ് ഈ ഭീഷണി ബാധിക്കുന്നത്. ആപ്പിളിന്റെ ഐഫോണുകളെ ബാധിക്കുന്ന സാങ്കേതിക പിഴവുകൾ വാട്സ്ആപ്പ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് സമാനമാണ് സാംസങ് ഗാലക്സി ഫോണുകളെയും ബാധിക്കുന്ന പ്രശ്നം എന്നാണ് റിപ്പോർട്ടുകൾ. ഒരു ഉപയോക്താവിന്റെ ഉപകരണത്തിലേക്കും അതിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയിലേക്കും അനധികൃത ആക്‌സസ് നേടുന്നതിന് ഈ പ്രശ്‍നത്തിന് സാധിക്കും എന്ന് സാംസങ് പറയുന്നു.

ഹാക്കിംഗ് ശ്രമം ഇങ്ങനെ

ഹാക്കർമാർക്ക് വിദൂര ഉപകരണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഗാലക്സി ഫോണിൽ ഇമേജ്-പാഴ്‌സിംഗ് ലൈബ്രറിയിലെ മെമ്മറി ദുർബലത മുൻനിർത്തി ദോഷകരമായ കോഡുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് സാംസങ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇത് മറ്റ് മെസഞ്ചറുകളെയാണോ അതോ വാട്സ്ആപ്പിനെയാണോ ബാധിക്കുക എന്ന് ഇതുവരെ വ്യക്തമല്ല. എന്നാൽ മൂന്ന് ബില്യൺ ഉപയോക്താക്കൾ ഉള്ള വാട്സ്ആപ്പ് മിക്കവാറും എല്ലാ ഗാലക്‌സി ഫോണുകളിലും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. അതിനാൽ ഇത് ഒരു വലിയ ആക്രമണ സാധ്യത തുറക്കുന്നു.

ഗൂഗിളിന്റെ പ്രോജക്റ്റ് സീറോയിലെ മൂന്നാം കക്ഷി ഇമേജ് ഹാൻഡ്‌ലിംഗ് സോഫ്റ്റ്‌വെയറായ “libimagecodec.quram-ൽ പരിധിക്ക് പുറത്തുള്ള കോഡിംഗ് ആണ് അപകടസാധ്യതയെന്ന് സാംസങ് പറയുന്നു. ഓഗസ്റ്റ് 13-ന് വെളിപ്പെടുത്തിയ ഈ ഭീഷണി ആൻഡ്രോയ്ഡ് 13, 14, 15, 16 എന്നിവയെ ബാധിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സാംസങും വാട്ട്‌സ്ആപ്പും പാച്ചുകൾ പുറത്തിറക്കിയിട്ടുണ്ടെന്ന് ബ്ലാക്ക് ഡക്കിന്റെ നിവേദിത മൂർത്തി സ്ഥിരീകരിച്ചതായി ഫോർബ്‍സ് റിപ്പോർട്ട് ചെയ്യുന്നു.

അതീവ ​ഗുരുതരമായ പ്രശ്നം നോക്കാം

അതിതീവ്രത റേറ്റിംഗ് ഈ അപകടസാധ്യതയ്ക്ക് നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. എന്നാൽ അപ്‍ഡേറ്റ് പ്രയോഗിക്കുന്നത് അടിയന്തിരമാണെങ്കിലും, ഉപയോക്താക്കൾ അവരുടെ ഊഴത്തിനായി കാത്തിരിക്കണം എന്നതാണ് സാംസങ്ങിനെ സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളി. പിക്സലിന്റെയോ ഐഫോണിന്റെയോ അപ്ഡേറ്റ് പോലെ അത്ര ലളിതമല്ല സാംസങ് അപ്‍ഡേഷൻ എന്നതാണ് പ്രശ്‍നം. മോഡൽ, മേഖല, കാരിയർ എന്നിവ അനുസരിച്ച് ഗാലക്സി അപ്ഡേറ്റ് റോൾഔട്ട് ചെയ്യുന്നത് അത്ര എളുപ്പമല്ല എന്ന് വിദഗ്ധർ പറയുന്നു. എന്തായാലും നിങ്ങളുടെ ഡിവൈസ് സാംസങ്ങിന്റെ പ്രതിമാസ അപ്‌ഡേറ്റ് ഷെഡ്യൂളിൽ ഉള്ളിടത്തോളം നിങ്ങൾ അപ്‍ഡേറ്റിനായി കാത്തിരിക്കുക. അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്‌ത് നിങ്ങളുടെ ഫോൺ എത്രയും വേഗം റീബൂട്ട് ചെയ്യുക.

Related Posts