Your Image Description Your Image Description

എഥനോൾ ചേർക്കാത്ത പെട്രോൾ വിപണിയിൽ എത്തിക്കാനുള്ള യാതൊരു പദ്ധതിയും ഇല്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ അരവിന്ദർ സിംഗ് സാഹ്നി വ്യക്തമാക്കി. മുൻപ് തീരുമാനിച്ച പദ്ധതിപ്രകാരം തന്നെയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇ-20 പെട്രോളുമായി ബന്ധപ്പെട്ട് തർക്കങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപകരണ നിർമ്മാതാക്കളും ഗവേഷണ ലാബുകളും മറ്റ് ഏജൻസികളും ഇ-20 പെട്രോൾ ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിൽ എഥനോൾ ചേർത്ത് ഉപയോഗിക്കുന്നതിന് ബ്രസീൽ ഉദാഹരണം ആണ്. അവിടെ 27 മുതൽ 32 ശതമാനം വരെ എഥനോൾ കലർത്തിയാണ് പെട്രോൾ വിതരണം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Posts