Your Image Description Your Image Description

ദുബായ്: ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടൂര്‍ണമെന്റ് പാനലില്‍ നിന്നും മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റിയില്ലെങ്കില്‍ ഏഷ്യാ കപ്പില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പിന്മാറുമെന്ന് പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യ – പാകിസ്ഥാന്‍ പോരിന് ശേഷം ഹസ്തദാനം ചെയ്യാതെ ടീം ഇന്ത്യ മടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് പിന്നാലെയാണ് ഈ സംഭവ വികാസങ്ങള്‍ അരങ്ങേറിയിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ ഏഷ്യ കപ്പ് ബഹിഷ്‌കരിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി അറിയിച്ചതോടെ കടുത്ത തീരുമാനങ്ങളില്‍ നിന്ന് പിസിബി പിന്മാറി.വന്‍ അച്ചടക്ക നടപടികളും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെന്ന് അറിയിച്ചതോടെയാണ് ഈ പിന്മാറ്റം.

 

Related Posts