Your Image Description Your Image Description

തിരുവനന്തപുരം: നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നൽകി കോടതി. നിലവിൽ ബലാത്സംഗ കേസിൽ ജാമ്യത്തിലാണ് സിദ്ദിഖ്. ഈ മാസം 19 മുതൽ അടുത്തമാസം 18 വരെയാണ് യാത്രയ്ക്ക് അനുമതി ലഭിച്ചിരിക്കുന്നത്. യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സിദ്ദിഖിനെതിരെ യുവനടിയാണ് ബലാത്സം​ഗ പരാതി നൽകിയത്. നടിയുടെ മൊഴി രേഖപ്പെടുത്തിയ പ്രത്യേക സഘം കോടതി വഴിയും രഹസ്യമൊഴിയെടുത്തിരുന്നു. വിവാദമായ കേസിൽ ജാമ്യത്തിലായിരുന്ന സിദ്ദിഖിന് കോടതി വിദേശയാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു.

 

Related Posts