Your Image Description Your Image Description

കൊല്‍ക്കത്ത:മൂന്ന് വര്‍ഷത്തെ കൂളിംഗ് ഓഫ് പീരിയഡിന് ശേഷം മുന്‍ ഇന്ത്യൻ നായകന്‍ സൗരവ് ഗാംഗുലി വീണ്ടും ക്രിക്കറ്റ് ഭരണരംഗത്തേക്ക്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നാണ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മുന്‍ ബിസിസിഐ പ്രസിഡന്‍റ് കൂടിയായ ഗാംഗുലി മൂത്ത സഹോദരന്‍ സ്നേഹാശിഷ് ഗാംഗുലിയുടെ പകരക്കാരനായാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാവുന്നത്.

2015 മുതല്‍ 2019വരെയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരുന്ന ഗാംഗുലി പിന്നീട് ബിസിസിഐ പ്രസിഡന്‍റായതോടയാണ് സ്ഥാനമൊഴിഞ്ഞത്. ബബ്‌ലു കോലെയാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി.

Related Posts