Your Image Description Your Image Description

റാപ്പർ വേടനെ പരിഹസിച്ച് സംവിധായകൻ സന്തോഷ് പണ്ഡിറ്റ് രം​ഗത്ത്. കഞ്ചാവ് കേസിൽ പ്രതിയായതോടെയാണ് വേടൻ പ്രശസ്തനായതെന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പരിഹാസം. വേടൻ വന്നത് ശരിക്കും പണിയായത് മനാഫിനാണെന്നും വേടൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പറഞ്ഞത്. താൻ ആദ്യമായി വേടനെപറ്റി കേട്ടത് ആ കേസ് വന്നുകഴിഞ്ഞാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

അതേ സമയം റാപ്പർ വേടനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടൻറെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നാണ് പരാതിയിലുള്ളത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ട്. വേടൻറെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമം എന്നാണ് പരാതിയിൽ പറയുന്നത്. വേടൻറെ സഹോദരനാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്

സന്തോഷ് പണ്ഡിറ്റിൻറെ വാക്കുകൾ

‘വേടൻ ഇപ്പോൾ ഔട്ടായി, വേടൻ വന്നത് ശരിക്കും പണിയായത് മനാഫിനാണ്. മനാഫ് നന്മ മരം കളിച്ച് പ്രശസ്തനായി വരുമ്പോഴാണ് വേടൻറെ വരവ്, അതോടെ മനാഫ് ഔട്ടായി. ഇപ്പോൾ വേടനും ഔട്ടാവും, ഞാൻ വേടനെ പറ്റി അറിഞ്ഞത് കഞ്ചാവ് കേസിൽ പ്രതിയായപ്പോഴാണ്. അതാണ് അയാളെ പ്രശസ്തനാക്കിയതും,’

Related Posts