Your Image Description Your Image Description

എറണാകുളം: അസോസിയേഷൻ ഓഫ് ഓൺലൈൻ ജർണ്ണലിസ്റ്റ്സ് ( AOJ) ന്റെ പ്രഥമ ഐ ഡി കാർഡ് വിതരണയോഗം എറണാകുളം വൈറ്റിലയിൽ നടന്നു.

ഓൺലൈൻമാധ്യമ പ്രവർത്തകർ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്, ഓൺലൈൻ മേജലയിലെ എഴുത്തുകാർ തുടങ്ങി അസംഘടിത വാർത്താ പ്രവർത്തകർക്കായുള്ള ആദ്യ കൂട്ടായ്മയാണ് AOJ.
മുഖ്യ ധാരാ മാധ്യമങ്ങൾ കണ്ണടയ്ക്കുന്ന സത്യസന്ധമായ വാർത്തകൾ പുറത്ത് വിടുന്നതോടെ നേരിടുന്ന പ്രശ്നങ്ങൾ ഒറ്റക്ക് തരണം ചെയ്യുന്ന സാഹചര്യത്തിൽ ഉണ്ടാവുന്ന സാമ്പത്തിക മാനസിക, നിയമ വെല്ലുവിളികളെ അതി ജീവിക്കാനാകാതെ തളർന്നു പോകുന്ന വർക്ക് താങ്ങാവാൻ രൂപം കൊണ്ട ഈ സംഘടനയിൽ ഹൈക്കോടതി
അഡ്വകേറ്റ്സും മനുഷ്യാവകാശ പ്രവർത്തകരുമടക്കം നിരവധി സാമൂഹ്യ പ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന വിശിഷ്ട്ട വ്യക്തികൾ കടന്നുവന്നിട്ടുണ്ട്.
ആദ്യ ബാച്ചിലെ അംഗങ്ങൾ ക്കുള്ള ഐ ഡി കാർഡ് വിതരണ പരിപാടി അഡ്വക്കറ്റ് എ ജയശങ്കർ ഉത്ഘാടനം ചെയ്തു. ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ മുൻ ദേശീയ സെക്രട്ടറി വി. ബി രാജൻ ഐ ഡി കാർഡ് വിതരണം നടത്തി. AOJ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ സ്വാഗതം ആശംസിച്ചു AOJ ദേശീയ പ്രസിഡന്റ് വിജയരാജൻ കഴുങ്ങാൻഞ്ചേരി അധ്യക്ഷത വഹിച്ചു. മാക്ട സെക്രട്ടറി ശ്രീകുമാർ അരൂകുറ്റി മുഖ്യ അഥിതിയായി. ഹൈക്കോടതി അഡ്വക്കറ്റുമാരായ ഭാസ്കരൻ, മജേഷ്, രാധാകൃഷ്ണൻ, അരുൺഭാസ്കർ തുടങ്ങി നിരവധി അഭിഭാഷകരും ചടങ്ങിൽ പങ്കെടുത്തു.
പത്ര സമ്മേളനങ്ങളിൽ മാറ്റിനിർത്തപ്പെടുന്നതിനാൽ ഓൺലൈൻ മാധ്യമ പ്രവർത്തകർക്കായി കേരളത്തിലുടനീളം പ്രസ്സ് മീറ്റ് ഹാളുകൾ ആരംഭിക്കുമെന്നും സംഘടയിൽ അംഗമാകുന്നവർക്ക് ഏതു ജില്ലയിലെ പ്രസ്സ് മീറ്റിലും പങ്കെടുക്കാമെന്നും ഏതു ജില്ലയിൽ നിന്നുള്ള വാർത്തകളും സംഘടനാ അംഗങ്ങൾക്ക് എത്തിച്ചു കൊടുക്കുമെന്നും വാർത്തകൾ തേടി ഇനി അലയേണ്ടതില്ലെന്നും അംഗങ്ങൾക്ക് പരസ്പരം വാർത്തകൾ കൈമാറാനുള്ള സംവിധാനം സംഘടന ഒരുക്കുമെന്നും സംഘാടകർ പറഞ്ഞു. കോഴിക്കോടിനു പുറമെ എറണാകുളത്തും ജില്ലാ പാനൽ രൂപീകരിച്ചു.
രാധേശ്യാം പ്രസിഡന്റും, ഡോക്ടർ ഷാൻസി സലാം സെക്രട്ടറിയും, അബ്‌ദുൾ റസാക്ക് ട്രഷററും,വി ജോൺ പൗലോസ് വൈസ് പ്രസിഡന്റും, ഷമീന.പി.എസ് ജോയിന്റ് സെക്രട്ടറിയും അഡ്വക്കറ്റ് ഭാസ്കരൻ മുഖ്യരക്ഷാധികാരിയുമായിട്ടാണ് എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരിച്ചത് അടുത്ത ഒരു മാസം മെമ്പർഷിപ് കാമ്പയിൻ നടത്താനും അതിലൂടെ പരമാവധി ആളുകളെ സംഘടനയുടെ ഭാഗമാക്കാനും. മറ്റു ജില്ലകളിൽ കൂടി എത്രയും പെട്ടന്ന് കമ്മിറ്റികൾ രൂപീകരിക്കാനും. അംഗങ്ങൾക്ക് പരിശീലന പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

Related Posts