Your Image Description Your Image Description

ഇസ്ലാമാബാദ്: ഏറ്റുമുട്ടലിൽ 35 ഭീകരരെ വധിച്ചതായി പാക് സൈന്യം. ഓപ്പറേഷനിൽ 12 സൈനികർ കൊല്ലപ്പെട്ടെന്നും പാകിസ്ഥാൻ അറിയിച്ചു. രണ്ട് ഇടങ്ങളിലായാണ് തെഹ്‍രികെ താലിബാന്‍റെ (ടിടിപി) ഭീകരരെ വധിച്ചത്. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിൽ നടത്തിയ ആദ്യ ഓപ്പറേഷനിൽ 22 തീവ്രവാദികളും തെക്കൻ വസീറിസ്ഥാൻ ജില്ലയിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ 13 പേർ കൊല്ലപ്പെട്ടതായും പാക് സൈന്യം അറിയിച്ചു.ഇവിടെ വച്ചാണ് 12 പാക് സൈനികർ കൊല്ലപ്പെട്ടത്.

ഭീകരരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി സൈന്യം പറഞ്ഞു.അഫ്ഗാൻ അതിർത്തിക്ക് സമീപമുള്ള ഭീകരരുടെ രണ്ട് ഒളിത്താവളങ്ങളിലായിരുന്നു ഓപ്പറേഷനെന്ന് പാക് സൈന്യത്തിന്‍റെ മാധ്യമ വിഭാഗമായ ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു. ഈ ഭീകര പ്രവർത്തനങ്ങളിൽ അഫ്ഗാനിൽ നിന്നുള്ളവർക്ക് പങ്കുണ്ടെന്ന് ഐഎസ്പിആർ ആരോപിച്ചു.

Related Posts