Your Image Description Your Image Description

ഉത്തരക്കടലാസില്‍ മൂന്നാംക്ലാസുകാരന്‍ എഴുതിയ ജീവിത പാഠം പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പരീക്ഷയിലെ ചോദ്യത്തിന് വിദ്യാര്‍ഥി നല്‍കിയ മറുപടിയാണ് മന്ത്രി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് അഹാന്‍ അനൂപ് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്. പരീക്ഷ ചോദ്യത്തിനുള്ള ഉത്തരത്തിന് അപ്പുറം ‘ജീവിതത്തിലെ മികച്ച സന്ദേശ’മാണ് മൂന്നാംക്ലാസുകാരന്‍ ആ ഉത്തരക്കടലാസില്‍ എഴുതിയിരിക്കുന്നത്.

‘ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കല്‍’ മത്സരത്തിന്റെ നിയമാവലി നല്‍കിയ ശേഷം സമാനമായി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. ‘സ്പൂണും നാരങ്ങയും’ മത്സരത്തിന്റെ നിയമാവലിയാണ് അഹാന്‍ അനൂപ് തയ്യാറാക്കിയത്. മത്സരവുമായി ബന്ധപ്പെട്ട നാല് നിയമങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് ‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’ എന്നുകൂടെ അഹാന്‍ എഴുതിയത്.

ഈ ഉത്തരകടലാസിന്റെ ചിത്രം കണ്ട മന്ത്രി ‘ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ’ എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

Related Posts