Your Image Description Your Image Description

ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്‌ട്രപതി ദ്രൗപതി മുർമു ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

തമിഴ്നാട് തിരുപ്പൂർ സ്വദേശിയാ സി പി രാധാകൃഷ്ണൻ 152 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജ​ഗ്ദീപ് ധൻകർ രാജിവച്ചതിനാലാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്.

Related Posts