Your Image Description Your Image Description

തെന്നിന്ത്യൻ നായികമാരിൽ ആരാധകർ ഏറെയുള്ള താരമാണ് സാമന്ത. താരത്തിന്റെ ഒട്ടുമിക്ക സിനിമകളും സൂപ്പർഹിറ്റുകളും ആണ്.

ഇപ്പോഴിതാ വർഷത്തിൽ അഞ്ച് സിനിമകൾ ചെയ്യുക, ബ്ലോക്ക്ബസ്റ്ററുകൾ നേടുക, ടോപ്പ് 10 താരങ്ങളുടെ പട്ടികയിൽ ഇടം നേടുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളൊന്നും ഇപ്പോൾ എനിക്കില്ല‘. താനിപ്പോൾ ഏറ്റവും സന്തോഷവതിയാണെന്നാണ് സാമന്ത പറയുന്നത്.
ശാന്തവും സന്തോഷവും നിറഞ്ഞ ത​ന്റെ ജീവിതത്തിലെ പുതിയ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയാണ് താരം. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻറെ 52-ാമത് നാഷണൽ മാനേജ്‌മെൻറ് കൺവെൻഷനിൽ സംസാരിക്കവെയാണ് താരത്തി​ന്റെ തുറന്നുപറച്ചിൽ.
മുമ്പ് ഓരോ വെള്ളിയാഴ്ചയും എൻറെ ആത്മാഭിമാനം അളന്നിരുന്നത് സിനിമയുടെ വിജയത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഒരു സിനിമ വിജയിച്ചാൽ അതിൻറെ സന്തോഷം ഉണ്ടായാലും അത് അടുത്ത ദിവസം മാഞ്ഞുപോകും. എന്നാൽ പരാജയത്തിൻറെ വേദന എന്നെ ഒരുപാട് കാലം തളർത്തിയിരുന്നു. ഈ മാനസികാവസ്ഥയിൽ നിന്ന് പുറത്തുവരാൻ തന്നെ സഹായിച്ചത് മയോസൈറ്റിസ് എന്ന രോഗമാണ്. രോഗം ബാധിച്ചപ്പോഴാണ് കരിയറിനേക്കാൾ പ്രധാനപ്പെട്ടത് ആരോഗ്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.

Related Posts