Your Image Description Your Image Description

തിരുവല്ല- സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ അസോസിയേഷൻ ഓഫ് കേരള (*സവാക്*) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും, അനുമോദനവും നടത്തി.

കേരള സർക്കാർ ഗുരുപൂജ പുരസ്കാര ജേതാവും സവാക് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സുദർശനൻ വർണ്ണത്തെ യോഗം ആദരിച്ചു.

തിരുവല്ല ഹോട്ടൽ അശോക് ഇൻ്റർനാഷണൽ ഹാളിൽ സവാക് ജില്ലാ പ്രസിഡൻ്റ് പ്രകാശ് വള്ളംകുളം അദ്ധ്യക്ഷത വഹിച്ച യോഗം തിരുവല്ല ഡവലപ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. വർഗീസ് മാമൻ ഉത്ഘാടനം ചെയ്തു.
മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ. അനന്തഗോപൻ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം ബൈജു ഏഴുപുന്ന മുഖ്യാഥിതിയായി പങ്കെടുത്തു.സവാക് സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണ്ണം, സംസ്ഥാന സെക്രട്ടറിമാരായ അജി എം. ചാലാക്കേരി, അഡ്വ. ദിലീപ് ചെറിയനാട്, ജെയ്സി ഹരി, സംസ്ഥാന വൈസ് പ്രസിഡൻ്റ് നെടുമുടി അശോക് കുമാർ, ചലച്ചിത്ര താരം മനോജ് കർത്ത, സ്നേഹകൂട്ടായ്മ ചെയർമാൻ ജയിംസ് മാത്യൂ, ജില്ലാ സെക്രട്ടറി ഷാജി പഴൂർ, ജില്ലാ ട്രഷറാർ ടോം പ്രകാശ്, വനിതാ വിഭാഗം ജില്ലാ സെക്രട്ടറി സുജാത കുറ്റൂർ എന്നിവർ പ്രസംഗിച്ചു.ഓണക്കളികളും ഒണപ്പാട്ടും ഓണസദ്യയും തുടർന്ന് ഗാനമേളയും നടന്നു.

Related Posts