Your Image Description Your Image Description

പട്‌ന: ബിഹാറില്‍ ആര്‍ജെഡി നേതാവ് രണ്ട് പേരുടെ വെടിയേറ്റ് മരിച്ചു. രാജ്കുമാര്‍ റായ് ഏലിയാസ് അല്ലാഹ് റായ് ആണ് കൊല്ലപ്പെട്ടത്. ചിത്രഗുപ്തയിലെ മുന്നചക് പ്രദേശത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് ഇത് നടന്നിരിക്കുന്നത്. റായ് രാഘോപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ രാജ്കുമാര്‍ റായ് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി വൃത്തങ്ങൾ അറിയിച്ചു.

വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പ്രഥമദൃഷ്ട്യാ, ഭൂമി തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭൂമി സംബന്ധമായ ബിസിനസുകളിൽ റായ് ഉൾപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ആ വഴിയിലും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സംഭവം നടന്ന സ്ഥലത്തിന് സമീപത്തുനിന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പട്‌ന കിഴക്കന്‍ മേഖലാ എസ്പി പരിചയ് കുമാര്‍ പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്

Related Posts